ഇന്നുമുതല്‍ പുതുരൂപത്തില്‍ മലയാളീപത്രം

സിഡ്‌നി: പുത്തന്‍ രൂപഭാവങ്ങളിലും ഉള്ളടക്ക സമൃദ്ധിയിലും അണിഞ്ഞൊരുങ്ങിയ മലയാളീപത്രം ഡോട്ട് കോം ഡോട്ട് എയു (www.malayaleepathram.com.au) ഇന്നു മുതല്‍ വായനക്കാരിലേക്ക്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി നമ്മുടെ മലയാളീപത്രത്തിന്റെ ന്യൂജെന്‍ ആവിഷ്‌കാരം ക്ലിക്ക് ഓണ്‍ ചെയ്തു സമര്‍പ്പിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം. മുകുന്ദന്‍. ഇന്നുച്ചയ്ക്ക് തൃശൂരില്‍ സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ മേഖലയിലെ പ്രമുഖര്‍ക്കു മുമ്പാകെ മലയാളീപത്രം പുനര്‍ജനിക്കുന്നു. മയ്യഴിയെ മലയാളികളുള്ള ദേശങ്ങളോളം വളര്‍ത്തിയ മുകുന്ദന്‍ ലോകത്തെവിടെയൊക്കെ മലയാളികളുണ്ടോ അവര്‍ക്കെല്ലാം വേണ്ടി പുതുരൂപത്തില്‍ പിറക്കുന്ന മലയാളീപത്രത്തിനും തലതൊട്ടപ്പനായി മാറുന്നു.

ജൂണ്‍ 12-ന് കേരള നിയമസഭാ സ്പീക്കര്‍ പ്രതീകാത്മക പ്രകാശനം നിര്‍വഹിച്ച മലയാളീപത്രം ഇതോടെ സര്‍വലോക മലയാളികള്‍ക്കുമായി വായനയ്ക്കു ലഭിക്കുന്നു. സമഗ്ര വായനയ്ക്കായി ക്ലിക്ക് ചെയ്തു പ്രവേശിക്കുക.
www.malayaleepathram.com.au
www.malayaleepathram.com
വായനയുടെ സമഗ്രത, ഒപ്പം അറിവും അസ്വാദനവും-അതാണ് പുതുരൂപത്തിലുള്ള മലയാളീപത്രം ലക്ഷ്യമിടുന്നത്.

വാര്‍ത്തകള്‍ക്കു പുറമെ വായനക്കാര്‍ക്കായി തയ്യാറായിരിക്കുന്ന വാര്‍ത്തേതര ചാനലുകള്‍

വനിത
വാഹനം
യാത്ര
കൃഷി
സര്‍ഗസൃഷ്ടി
ആഹാരം
ജീവിതം
സിനിമ
വൈവാഹികം

വൈകാതെ പ്രതീക്ഷിക്കുക

മലയാളീപത്രം യൂട്യൂബ് ചാനല്‍

നമ്മുടെ മലയാളീപത്രത്തെ ബന്ധപ്പെടുന്നതിന്

contact@malayaleepathram.com