സിഡ്‌നി: ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ ടെലിഫോണ്‍, മൊബൈല്‍ സേവനദാതാവായ ടെല്‍കോ ഒപ്റ്റസിനെ കൈവെടിയാന്‍ 27 ശതമാനം സബ്‌സ്‌ക്രൈബര്‍മാരുടെ തീരുമാനം. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു തവണ ഇവരുടെ സേവനങ്ങള്‍ മുറിഞ്ഞുപോയതാണ് ഉപഭോക്താക്കളെ വെറുപ്പിച്ചിരിക്കുന്നത്. സിഡ്‌നി മോണിങ് ഹെറാള്‍ഡ് ദിനപത്രത്തിനു വേണ്ടി റിസോള്‍വ് പൊളിറ്റിക്കല്‍ മിറര്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇത്രയും ഉപഭോക്താക്കള്‍ തങ്ങളുടെ അതൃപ്തി തുറന്നു പറഞ്ഞിരിക്കുന്നത്.
ടെല്‍കോ ഓപ്റ്റസിന് ഓസ്‌ട്രേലിയയില്‍ ഒരു കോടിയിലധികം സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്. നെറ്റ്‌വര്‍ക്കിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും മറ്റൊരു 47 ശതമാനം സബ്‌സ്‌ക്രൈബര്‍മാരും കമ്പനിയുടെ സേവനങ്ങളില്‍ തൃപ്തരല്ല. ഇവരുടെയും വെറുപ്പിന്റെ പ്രധാന കാരണം മണിക്കൂറുകളോളം സേവനം മുടങ്ങിപ്പോകുന്നതു തന്നെ. സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം സബ്‌സ്‌ക്രൈബര്‍മാര്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1800 സബ്‌സ്‌ക്രൈബര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.
സെപ്റ്റംബര്‍ 18നായിരുന്നു ഓപ്റ്റസിന്റെ സേവനങ്ങള്‍ തടസപ്പെട്ടത്. പതിമൂന്നു മണിക്കൂര്‍ സമയമെടുത്താണ് കമ്പനി ഈ പ്രശ്‌നം പരിഹരിച്ചത്. ഈ ഒരൊറ്റ സംഭവമാണ് ഇത്രയം ഉപഭോക്താക്കളെ വെരുപ്പിച്ചിരിക്കുന്നത്.

