ഇന്‍ഡോര്‍: ഐസിസി ലോക കപ്പ് കളിക്കാന്‍ ഇന്ത്യയിലെത്തി ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കു നേരേ ലൈംഗീകാക്രമണമുണ്ടായതിനെ ന്യായീകരിച്ച് മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ കൈലാഷ് വിജയ വര്‍ഗീയ. അംഗീകരിക്കാനാവാത്ത സുരക്ഷാ വീഴ്ചയെ ലഘൂകരിച്ചു കാണുന്നതിനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. കളിക്കാരും ഈ സംഭവത്തില്‍ നിന്ന് ഒരു പാഠം പഠിക്കണമെന്നാണ് മന്ത്രിയുടെ പ്രതികരണത്തിലുള്ളത്. ഈ പ്രതികരണത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കളിക്കാര്‍ ആരോടും പറയാതെയാണ് ഹോട്ടലില്‍ നിന്നു പുറത്തു പോയതെന്നും അത് അവരുടെ ഭാഗത്തെ തെറ്റാണെന്നും മന്ത്ര അഭിപ്രായപ്പെട്ടു. പരിശീലകനോടു പോലും അവര്‍ പറഞ്ഞില്ല. പേഴ്സണല്‍ സെക്യുരിറ്റിയും പോലീസ് സുരക്ഷയും അവര്‍ക്കുണ്ടായിരുന്നതാണ്. പക്ഷേ ആരുടെയും ശ്രദ്ധയില്‍ പെടാതെ അവര്‍ പുറത്തു പോയി.കളിക്കാരും ഈ സംഭവത്തില്‍ നിന്നൊരു പാഠം പഠിക്കണം. നമ്മള് മറ്റൊരു നഗരത്തിലേക്കോ മറ്റൊരു രാജ്യത്തിലേക്കോ പോകുമ്പോള്‍ നമ്മുടെ സുരക്ഷയെ സ്വയം കരുതിയിരിക്കണം. ഇന്ത്യയില്‍ ക്രിക്കറ്റിന് വലിയ ആരാധകരുള്ളപ്പോള്‍ കളിക്കാര്‍ പുറത്തു പോകുകയാണെങ്കില്‍ സുരക്ഷാ വിഭാഗത്തെയോ പ്രാദേശിക ഭരണകൂടത്തെയോ അറിയിക്കേണ്ടതായിരുന്നു. മന്ത്രി പ്രതികരിച്ചു.
ഒക്ടോബര്‍ 23ന് രാവിലെയായിരുന്നു ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കു നേരേ അതിക്രമം ഉണ്ടാകുന്നത്. ഹോട്ടലില്‍ നിന്നു പുറത്തു പോയ താരങ്ങളെ അക്വില്‍ ഷെയ്ഖ് എന്ന യുവാവ് ബൈക്കിലെത്തി കയറിപ്പിടിക്കുകയായിരുന്നു. ഇയാളെ അന്നു തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

