മലയാളീപത്രം പുതുമോടിയില്‍, എം മുകുന്ദന്‍ പ്രകാശിപ്പിച്ചു

സിഡ്‌നി: പുത്തന്‍ രൂപഭാവങ്ങളിലും ഉള്ളടക്ക സമൃദ്ധിയിലും അണിഞ്ഞൊരുങ്ങിയ മലയാളീപത്രം ഡോട്ട് കോം ഡോട്ട് എയു (www.malayaleepathram.com.au) മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം. മുകന്ദന്‍ ക്ലിക്ക് ഓണ്‍ ചെയ്തു പ്രകാശനകര്‍മം നിര്‍വഹിച്ചു. തൃശൂരില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ സാംസ്‌കാരിക കേരളത്തിന്റെ പ്രതിനിധികള്‍ക്കു മുമ്പാകെയായിരുന്നു പ്രകാശനം.
മയ്യഴിയെ മലയാളികളുള്ള ദേശങ്ങളോളം വളര്‍ത്തിയ മുകുന്ദന്‍ ലോകത്തെവിടെയൊക്കെ മലയാളികളുണ്ടോ അവര്‍ക്കെല്ലാം വേണ്ടി പുതുരൂപത്തില്‍ പിറന്ന മലയാളീപത്രത്തിന് ആശംസകള്‍ നേര്‍ന്നു. ജൂണ്‍ 12-ന് കേരള നിയമസഭാ സ്പീക്കര്‍ പ്രതീകാത്മക പ്രകാശനം നിര്‍വഹിച്ച മലയാളീപത്രം ഇതോടെ സര്‍വലോക മലയാളികള്‍ക്കുമായി വായനയ്ക്കു ലഭിക്കുന്നു. സമഗ്ര വായനയ്ക്കായി ക്ലിക്ക് ചെയ്തു പ്രവേശിക്കുക.
www.malayaleepathram.com.au
www.malayaleepathram.com
വായനയുടെ സമഗ്രത, ഒപ്പം അറിവും ആസ്വാദനവും-അതാണ് പുതുരൂപത്തിലുള്ള മലയാളീപത്രം ലക്ഷ്യമിടുന്നത്.
വാര്‍ത്തകള്‍ക്കു പുറമെ വായനക്കാര്‍ക്കായി വനിത, വാഹനം, യാത്ര, കൃഷി, സര്‍ഗസൃഷ്ടി, ആഹാരം, സൗഖ്യജീവിതം, സിനിമ, വൈവാഹികം എന്നീ വാര്‍ത്തേതര ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സജ്ജീകരിച്ചിരിക്കുന്നു.
മലയാളീപത്രം യൂട്യൂബ് ചാനല്‍ വൈകാതെ പുറത്തിറങ്ങുമെന്ന് മലയാളീപത്രം ന്യൂസ് ഗ്രൂപ്പിന്റെ മാനേജിങ് എഡിറ്റര്‍ ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട് അറിയിക്കുന്നു. മലയാളീപത്രത്തിന്റെ ഇമെയില്‍ വിലാസം: contact@malayaleepathram.com