കൊച്ചിയിൽ അപകടത്തിൽപെട്ടത് നാലരക്കോടിയുടെ കാർ

വൈദഗ്ധ്യം വേണ്ട ജോലികൾക്കും ചുമട്ടുതൊഴിലാളികൾ മതിയോ?

കൊച്ചി • ട്രക്കിൽനിന്നു ഡീലർഷിപ്പിൻ്റെ യാഡിലേക്കു കാർ ഇറക്കുമ്പോഴുള്ള അപകടത്തിൽ ഷോറും ജീവനക്കാരൻ മരിച്ച സംഭവത്തെത്തുടർന്ന്, വൈദഗ്ധ്യം വേണ്ട ഇത്തരം ജോലികൾക്കു ചുമട്ടുതൊഴിലാളികൾ മതിയോ എന്ന ചോദ്യമുയരുന്നു. മട്ടാഞ്ചേരി സ്വദേശി റോഷൻ ആൻ്റണി സേവ്യറാണ് (36) ഞായറാഴ്ച്‌ച ചുമട്ടുതൊഴിലാളി ഇറക്കിയ വണ്ടി നിയന്ത്രണം വിട്ട് ഇടിച്ചുമരിച്ചത്.

ലോറിയിൽനിന്നു കാറുകൾ ഇറക്കാനുള്ള അവകാശം തങ്ങൾക്കാണെന്നാണ് ഹെഡ്‌ലോഡ് തൊഴിലാളികളുടെ വാദം. വില കൂടിയ കാറുകൾക്ക് 4000 രൂപയും ചെറിയ കാറുകൾക്ക് 2000 രൂപയുമാണ് ഏകദേശ ഇറക്കുകൂലി വിദഗ്‌ധ ഡ്രൈവർമാരെ നിയോഗിച്ചാൽപോലും നോക്കുകൂലി നൽകേണ്ടിവരും.