വാഴയില സദ്യ മുതല്‍ പത്തിരി വരെ, കേരളത്തിന്റെ രുചികള്‍ ആസ്വദിക്കാന്‍ ലോണ്‍ലി പ്ലാനറ്റ് ഉപദേശം

തിരുവനന്തപുരം: ലോകപ്രശസ്ത രാജ്യാന്തര യാത്രാ മാസികയായ ലോണ്‍ലി പ്ലാനറ്റിന്റെ മികച്ച ഭക്ഷണ പട്ടികയില്‍ കേരളത്തിന്റെ സ്വന്തം രുചിക്കൂട്ടുകളും ഇടം പിടിച്ചിരിക്കുന്നു. രാജ്യാന്തര യാത്രക്കാര്‍ ഏറ്റവുമധികം യാത്ര സംബന്ധമായി നിര്‍ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമായി ആശ്രയിക്കുന്ന ലോണ്‍ലി പ്ലാനറ്റ് കേരളത്തെ പ്രൊമോട്ട് ചെയ്തിരിക്കുന്നതിന്റെ മെച്ചം ഭക്ഷണപ്രിന്‍മാരുടെ കേരള സന്ദര്‍ശനത്തില്‍ കൂടി ലഭിക്കുന്നതിനുള്ള അവസരമാണ് തെളിയുന്നത്.

2026ലെ മികച്ച 25 യാത്രാനുഭവങ്ങളുടെ പട്ടികയിലാണ് കേരളത്തിന്റെ തനതു ഭക്ഷണം ഇടം പിടിച്ചിരിക്കുന്നത്. വാഴയിലയില്‍ വിളമ്പുന്ന പരമ്പരാഗത സദ്യ മുതല്‍ കടല്‍ വിഭവങ്ങള്‍ വരെ നീളുന്ന കേരളത്തിന്റെ നിരവധി വിഭവങ്ങളെക്കുറിച്ച് ഇതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ സ്വന്തം മീന്‍കറി, സദ്യ, അപ്പവും മുട്ടക്കറിയും, പത്തിരി, താറാവു കറി, കോഴിക്കറി, പോത്തിറച്ചി, ആട്ടിറച്ചി, കല്ലുമ്മക്കായ, പഴംപൊരി, പായസം എന്നിങ്ങനെ വിവിധ വിഭവങ്ങളെപ്പറ്റി എടുത്തു പറഞ്ഞാണ് വിവരണം. ഇവയുടെ രുചികള്‍ ആസ്വദിക്കുന്നതിനുള്ള അവസരം സഞ്ചാരികള്‍ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്തതാണെന്ന ഉപദേശവും ഒപ്പം കൊടുക്കുന്നുണ്ട്. മസാല ദോശയും ഫില്‍ട്ടര്‍ കോഫിയും പോലും റെക്കമെന്‍ഡാണ് ലേഖനം അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *