മെല്‍ബണ്‍: മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ലോഗോസ് ബൈബിള്‍ ക്വിസ് ഒക്ടോബര്‍ നാലിനു നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ പേരു ചേര്‍ക്കുന്നതിന് അവസരമുണ്ടാകും. മെല്‍ബണ്‍ രൂപതയുടെ കീഴില്‍ വരുന്ന എല്ലാ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കും ക്വിസ് മത്സരത്തില്‍ ചേരുന്നതിനു സാധിക്കും. മലയാളത്തില്‍ ഓണ്‍ലൈന്‍ മോഡിലായിരിക്കും മത്സരം നടക്കുക. രാവിലെ പത്തു മുതലാണ് ക്വിസ് മത്സരം. 1 സാമുവല്‍ 1-6, ഐസയാസ് 11-20, യോഹന്നാന് 11-21, സുഭാഷിതങ്ങള്‍ 7-12, എഫേസ്യര്‍ 1-6 എന്നീ ബൈബിള്‍ ഭാഗങ്ങളില്‍ നിന്നായിരിക്കും ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങള്‍ വരുന്നത്.
മെല്‍ബണ്‍ രൂപത ലോഗോസ് ബൈബിള്‍ ക്വിസ് മത്സരം ഒക്ടോബര്‍ നാലിന്
