പതിനാലു വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ മെസി വീണ്ടുമെത്തുന്നു, ഒന്നല്ല, രണ്ടു തവണ

ബ്യൂനസ് ഐറിസ്: ഈ വര്‍ഷാവസാനം ഇന്ത്യയിലേക്ക് വരുന്നത് സ്ഥിരീകരിച്ച് കാല്‍പ്പന്ത് മാന്ത്രികന്‍ ലയണല്‍ മെസി. നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മെസി ഇന്ത്യയിലേക്കു വരുന്നത്. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും എന്നതു പോലെ ഇടവേളയുടെ ദൈര്‍ഘ്യത്തിനു പരിഹാരമെന്നോണം നവംബറിലും ഡിസംബറിലുമായി രണ്ടു തവണയാണ് മെസിയുടെ വരവ്. ഇന്ത്യയിലേക്കുള്ള വരവ് സംബന്ധിച്ച് മെസിയുടെ തന്നെ വാക്കുകള്‍ ഇങ്ങനെ. ഈ ട്രിപ്പ് എന്നെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. ഇന്ത്യ പല പ്രത്യേകതകള്‍ നിറഞ്ഞ രാജ്യമാണ്. പതിനാലു വര്‍ഷം മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചതിന്റെ ഊഷ്മളമായ ഓര്‍മകള്‍ ഇന്നും എനിക്കുണ്ട്. ഫുട്‌ബോളിനെ പ്രണയിക്കു്‌ന നാടാണ് ഇന്ത്യ. ഫുട്‌ബോളിനെ സ്്‌നേഹിക്കുന്ന പുതിയ തലമുറയെ കാണാനുള്ള അവസരമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്.