നമുക്കൊന്നിച്ചു വാര്‍ത്തകളുടെ പാലം പണിതാലോ

എത്തിച്ചേര്‍ന്നയിടങ്ങളിലെ ആകാശങ്ങളിലേക്ക് പടര്‍ന്നു വളരുമ്പാഴും നമ്മുടെ വേരുകള്‍, പഴയൊരു പാട്ടില്‍ പറയുന്നതു പോലെ, നാളികേരത്തിൻ്റെ നാട്ടിലും അവിടുത്തെ നാഴിയിടങ്ങഴി മണ്ണിലുമല്ലേ. നമ്മുടെ കേരള കണക്ഷന്‍ അതാണ് മലയാളീപത്രം ആശിക്കുന്നത്. ഒരു കാര്യം ഉറപ്പു തരുന്നു. കേരളമെന്ന തറവാട്ടിലെയും ഇന്ത്യയെന്ന കൂട്ടുകുടുംബത്തിലെയും വാര്‍ത്തകള്‍ നമ്മുടെ പത്രം കൃത്യമായി നിങ്ങള്‍ക്കെത്തിച്ചു തരും. എന്നാല്‍ നാമൊക്കെ ഇപ്പോഴെത്തിയിരിക്കുന്ന ഇടങ്ങളിലെ വാര്‍ത്തകള്‍ നമ്മുടെ മലയാളീപത്രത്തിനെത്തിക്കാന്‍ നിങ്ങള്‍ക്കും ഒരു കൈ സഹായിച്ചു കൂടേ. അപ്പോഴല്ലേ വാര്‍ത്തകളുടെ സമഗ്രത നമുക്കു കൈവരിക്കാനാവൂ. അതുകൊണ്ട് സുമനസുകള്‍ മലയാളീപത്രത്തിനായി ഏതാനും നിമിഷങ്ങള്‍ മാറ്റിവയ്ക്കാന്‍ അപേക്ഷിക്കുന്നു. ഫോണിലോ, ഇമെയിലിലോ, വാട്‌സാപ്പിലോ നിങ്ങളുടെ ചുറ്റുവട്ടത്തിലെ വാര്‍ത്തകള്‍ നമ്മുടെ പത്രത്തെ അറിയിക്കുക. വരൂ, നമുക്ക് ഒന്നിച്ചു മുന്നേറാം.

ഫോണ്‍: +61 492 858 003
email: editor@malayaleepathram.com