ആലപ്പുഴ: സര്‍ക്കാര്‍ സൗകര്യമുപയോഗിച്ച് സഞ്ചരിക്കുന്ന കച്ചവടം. പോകുന്ന റൂട്ടില്‍ വീട്ടുപടിക്കല്‍ ഡെലിവറി. ഇതൊക്കെ ഒറ്റയടിക്കു പൂട്ടിച്ചിരിക്കുകയാണ് എക്‌സൈസ്. കാരണം വില്‍പനച്ചരക്ക് മറ്റൊന്നുമല്ല കഞ്ചാവാണ്. വില്‍ക്കുന്നതാകട്ടെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറും. കെഎസ്ആര്‍ടിസിയുടെ ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറായ ഭരണിക്കാവ് പുളിക്കമുറിയില്‍ ജിതിന്‍ കൃഷ്ണയാണ് എക്‌സൈസിന്റെ പിടിയിലായത്. ഇദ്ദേഹം ജോലിചെയ്യുന്ന കെഎസ്ആര്‍ടിസിയിലെ റൂട്ടില്‍ ഉള്‍പ്പെടെ ബിസിനസ് നന്നായി നടക്കവേയാണ് പിടിവീണിരിക്കുന്നത്.
ജിതിന്‍ കഞ്ചാവ് വില്‍ക്കുന്നുവെന്ന രഹസ്യ വിവരം എക്‌സൈസിനു ലഭിച്ചിരുന്നതിനാല്‍ കുറേ നാളുകളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ പിടിയാലാകുകയും ചെയ്തു.
റൂട്ടിലോടുന്ന കഞ്ചാവ് വണ്ടി, കണ്ടക്ടര്‍ പിടിയില്‍

