നത്യേന ജിമ്മില്‍ പോകുന്നത് പതിവാക്കിയ ആളാണോ നിങ്ങള്‍, ഇപ്പോള്‍ പോകുന്ന ജിമ്മിലെ സേവനങ്ങളില്‍ തൃപ്തരാണോ. അല്ലെങ്കില്‍ ജിമ്മിലെ അംഗത്വം കാന്‍സല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അറിഞ്ഞിരിക്കുക, ഇനി പറയുന്നതാണ് ഒരു ഉപഭോക്താവ് എന്ന നിലയില്‍ ഓസ്ട്രേലിയയില്‍ ലഭിക്കുന്ന അവകാശങ്ങള്‍.
ഓരോ ജിമ്മിനും അംഗത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമങ്ങളുണ്ടാകാനിയുണ്ട്. അങ്ങനെയുണ്ടെങ്കില്‍ അക്കാര്യം മുന്‍കൂറായി നിങ്ങളെ അറിയിക്കേണ്ടത് ജിമ്മിന്റെ ഉത്തരവാദിത്വങ്ങളില്‍ പെടുന്ന കാര്യമാണ്. ജിം അംഗത്വം കാന്‍സല്‍ ചെയ്യുന്നതിന്റെ ഒന്നാം പടി അവരുടെ നിബന്ധനകള്‍ മനസിലാക്കുക എന്നതാണ്. ഒരിടത്ത് ചേര്‍ന്നു കഴിഞ്ഞതേയുളളൂവെങ്കില് അംഗത്വം കൂളിങ് ഓഫ് പീരിയഡിലായിരിക്കും. അതിനാല്‍ കാര്യമായ നടപടിയൊന്നുമില്ലാതെ റദ്ദാക്കാനാവും. പണ്ടേ ഒരേ ജിമ്മില്‍ പോയ്ക്കൊണ്ടിരിക്കുകയാണെങ്കില് അംഗത്വം റദ്ദാക്കുന്നതിന് ഒന്നുകില്‍ നോട്ടീസ് കൊടുത്ത് നിശ്ചിത സമയം കാത്തിരിക്കേണ്ടി വരും. അല്ലെങ്കില്‍ അതിനു തക്ക പരിഹാര തുക നല്‍കേണ്ടി വരും. ഇക്കാര്യം നിയമാവലിയില്‍ കൃത്യമായി പറഞ്ഞിരിക്കും.
ഓസ്ട്രേലിയന്‍ ഉപഭോക്തൃ നിയമമനുസരിച്ച് ഒരു നിബന്ധനയും അന്യായമായിരിക്കാന് പാടില്ല. ഏതെങ്കിലും നിബന്ധന അന്യായമായി തോന്നുകയാണെങ്കില്‍ അതിനെതിരേ നിയമാനുസൃതം നീങ്ങാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. രണ്ടു കക്ഷികളില്‍ ആരുടെയെങ്കിലും അധിക ലാഭം ഉറപ്പാക്കുന്നതാണെങ്കില് അത് അന്യായ നിബന്ധനയായി കണക്കാക്കും. ബിസിനസ് നിയമപരമായി മുന്നോട്ടുകൊണ്ടു പോകുന്നതിന് ആവശ്യമില്ലാത്ത നിബന്ധനകളും ഉപഭോക്താവിനെ ദോഷകരമായി ബാധിക്കുന്ന നിബന്ധനകളും അന്യായ നിബന്ധനകള്‍ തന്നെയാണ്. ഇങ്ങനെ അന്യായ നിബന്ധനകള്‍ അടിച്ചേല്പിക്കുന്ന ജിമ്മുകള്‍ക്ക് അതിന്റെ പേരില്‍ മാത്രം ഇരുപത്തഞ്ചു ലക്ഷം അഞ്ചു കോടി ഡോളര്‍ വരെ പിഴശിക്ഷ ലഭിക്കുമെന്നു മറക്കേണ്ട. അന്യായ നിബന്ധനകള്‍ക്കെതിരേ പരാതി ഫയല്‍ ചെയ്യുന്നതിന് ഓരോ സംസ്ഥാനത്തും പ്രവിശ്യയിലും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സികള്‍ നിലവിലുണ്ട്.
നിബന്ധനകള്‍ പഠിച്ചു കഴിഞ്ഞാല്‍ അംഗത്വം റദ്ദാക്കുന്നതിനുള്ള അപേക്ഷ നേരിട്ടോ ഫോണിലോ ഓണ്‍ലൈനായോ നല്‍കാം. സാധാരണയായി ഓസ്ട്രേലിയയില്‍ എല്ലായിടത്തും മുപ്പതു ദിവസത്തെ നോട്ടീസ് കാലമാണ് റദ്ദാക്കുന്നതിനു മുമ്പായി നല്‍കേണ്ടത്. ഒരു കാരണവശാലും നോട്ടീസ് കാലം മുപ്പതു ദിവസത്തില്‍ കൂടാന്‍ പാടില്ല. ഇതിനെയാണ് ഫോര്വീക്ക് കാന്സലേഷന് പോളിസി എന്നു വിളിക്കുന്നത്. എന്നാല്‍ അംഗത്വം റദ്ദാക്കുന്നതിന് കാന്സലേഷന് ഫീസ് വാങ്ങുന്നതിന് ജിമ്മുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇക്കാര്യം അംഗത്വത്തിനുള്ള കരാറില്‍ രേഖാമൂലം വ്യക്തമാക്കിയിരിക്കണമെന്നു മാത്രം. ചില ജിമ്മുകള്‍ അംഗത്വം റദ്ദാക്കുന്നതിന് നേരില്‍ കണ്ട് അപേക്ഷ സമര്‍പ്പിക്കണമെന്നു പറയാറുണ്ട്. കരാറില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്രയും നാള് ഇതിനു സാധുതയുണ്ടെന്നു മറക്കേണ്ട.

