തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷികാദായത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ചന്ദനം കര്‍ഷകര്‍ക്കു തുണ നില്‍ക്കുമോ. അതേയെന്നു കരുതാനാണ് എല്ലാ സാധ്യതയും. കര്‍ഷകന്റെ കൈവശ ഭൂമിയില്‍ ചന്ദനം നട്ടുവളര്‍ത്താനും അതില്‍ നിന്നുള്ള ആദായം കര്‍ഷകര്‍ക്കു തന്നെ ലഭ്യമാക്കാനും ലക്ഷ്യമിടുന്ന പുതിയ വനം നിയമത്തിന്റെ കരടിനു സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുവരെ ചന്ദനം എവിടെ വളര്‍ന്നാലും അതിന്റെ ഉടമ സര്‍ക്കാരായിരുന്നെങ്കില്‍ ഇനി മുതല്‍ ചന്ദനം കര്‍ഷകന്റെ കാര്‍ഷിക വിളകള്‍ക്കൊപ്പം അതിലൊന്നായി മാറും. അതോടെ ചന്ദനത്തിലെ ആഗോള വിപണിയിലെ ആവശ്യകതയ്‌ക്കൊത്തു കര്‍ഷകനു വരുമാനം ഉറപ്പാകുന്ന അവസ്ഥയുണ്ടാകും. ചന്ദനം കര്‍ഷകനു കൃഷിചെയ്യാമെങ്കിലും വനം വകുപ്പായിരിക്കും അതിന്റെ വിപണനം നടത്തുകയെന്നു മാത്രം. എന്നാല്‍ അതില്‍ നിന്നു ലഭിക്കുന്ന വരുമാനം മുഴുവനും കര്‍ഷകനു തന്നെ കൈമാറും.
നാട്ടിലിറങ്ങി ജനജീവിതത്തിനു ഭീഷണിയായി മാറുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ അനുവാദം നല്‍കുന്ന കരടു ബില്ലിനും മന്ത്രിസഭ ഇതിനൊപ്പം അനുമതി നല്‍കിയിട്ടുണ്ട്.
ചന്ദനം മണക്കുന്നല്ലോ കാശേ നീ വരുമ്പോള്‍, കൃഷിയില്‍ ഇങ്ങനെയും പണം വരും
