തിരുവനന്തപുരം: പാഠപ്പുസ്തകങ്ങള്‍ കാലത്തിനൊത്തതാകണമെന്നു പറയുമ്പോള്‍ ദാ, ഇങ്ങനെ വേണം. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പില്‍ തന്നെ ഉദാഹരണം പിറക്കുന്നു. ഗവര്‍ണറും സംസ്ഥാന ഗവണ്‍മെന്റും തമ്മില്‍ യുദ്ധമുണ്ടായാല്‍ തൊട്ടടുത്ത വര്‍ഷം ്അതിന്റെ പ്രതിഫലനം പാഠപ്പുസ്തകത്തിലുമുണ്ടാകും. പത്താംക്ലാസില്‍ പഠനത്തിനായി തയാറാക്കിയിരിക്കുന്ന പാഠപ്പുസ്തകത്തില്‍ ഒരു ഭാഗം തന്നെ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവന്‍ മാത്രമാണെന്നു പറഞ്ഞുകൊണ്ടുള്ളതാണ്. ജനാധിപത്യം ഒരു ഇന്ത്യന്‍ അനുഭവം എന്ന പാഠത്തിലാണിത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ് ഗവര്‍ണര്‍. യഥാര്‍ഥ കാര്യനിര്‍വഹണാധികാരം മുഖ്യമന്ത്രി തലവനായ മന്ത്രിസഭയ്ക്കാണ്. ഗവര്‍ണര്‍ അധികാരം വിനിയോഗിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്. സജീവ രാഷ്ട്രീയക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കരുതെന്ന് സര്‍ക്കാരിയ കമ്മീഷന്‍ 1983ല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുകള്‍ നേരിട്ടും ഗവര്‍ണര്‍മാര്‍ മുഖേനയും സംസ്ഥാനങ്ങളുടെ അവകാശത്തില്‍ ഇടപെടുന്നു. എന്നിങ്ങനെ പോകുന്ന പാഠപ്പുസ്തകത്തില്‍ ഗവര്‍ണര്‍ക്കുള്ള കുത്ത്.
പാഠം ഒന്ന് ഗവര്‍ണര്‍ക്കൊരു കുത്ത്. പത്തിലെ പുസ്തകം രാഷ്ട്രീയം മണക്കുന്നു

