എല്‍സ കപ്പല്‍ മുങ്ങിയതില്‍ കേസെടുത്തു, ക്യാപ്റ്റനും ഉടമയും ക്രൂവും പ്രതികള്‍

തിരുവനന്തപുരം: കൊച്ചിയില്‍ നിന്നു 36 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ മുങ്ങിയ എംഎസ്സ3 കപ്പലിന്റെ ഉടമ, ഷിപ്പ് മാസ്റ്റര്‍, ക്രൂ അംഗങ്ങള്‍ എന്നിവരെ പ്രതികളാക്കി കേരള പോലീസ് കേസെടുത്തു. തീരദേശ ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസിന്റെ തുടരന്വേഷണം നടത്തും. ഈ കപ്പലപകടത്തില്‍ കേരളം സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ടില്‍ കേരള ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് വിധി പറഞ്ഞത്. 9531.11 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേരളം കോടതിയെ സമീപിച്ചതെങ്കിലും 1277.62 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് ആ കേസില്‍ കോടതി വിധിച്ചത്. ഇതോടെ കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ കൃത്യമായി പ്രതികളെ നിശ്ചയിച്ച് പോലീസ് കേസെടുത്തിരിക്കുന്നത്.
കപ്പല്‍ മുങ്ങിയ സംഭവത്തില്‍ അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന കപ്പല്‍ കമ്പനിയുടെ വാദം തള്ളിയാണ് ആവശ്യപ്പെട്ടതിനെക്കാള്‍ കൂടിയ തുക നഷ്ടപരിഹാരമായി അനുവദിച്ച് കോടതിയുടെ വിധി വന്നത്.