ശ്രീസന്റെ മരുന്നുകളും റെസ്പിഫ്രഷിന്റെ വില്‍പനയും കേരളത്തില്‍ നിരോധിച്ചു

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തമിഴ്‌നാട് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നതിനാല്‍ ആ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വില്‍പന കേരളത്തില്‍ അവസാനിപ്പിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഗുജറാത്തിലെ റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ റെസ്പിഫ്രഷ് എന്ന മരുന്നിനു ഗുണനിലവാരമില്ലെന്നു ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചതിനാല്‍ ആ മരുന്നിന്റെ വില്‍പനയും കേരളത്തില്‍ നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ മരുന്നിന്റെ വിതരണം നിര്‍വഹിക്കുന്ന അഞ്ചു കമ്പനികള്‍ക്കും ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.