കേരളത്തിന് ഒരു വന്ദേഭാരത് കൂടി, കൊച്ചില്‍ നിന്ന് കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം വഴി ബെംഗളൂരുവിന്

കൊച്ചി: കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആഗ്രഹം അവസാനം നിറവേറുന്നു. കൊച്ചിയില്‍ നിന്ന് തമിഴ്‌നാട് വഴി പുതിയ വന്ദേഭാരത് ട്രെയിന്‍ ആരംഭിക്കുന്നു. ഈ മാസം പകുതിയോടെ സര്‍വീസ് തുടങ്ങാന്‍ കഴിയുന്ന വിധത്തില്‍ ഇതിന്റെ ഷെഡ്യൂള്‍ ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസുണ്ടായിരിക്കുമെന്നാണ് ഷെഡ്യൂള്‍ വ്യക്തമാക്കുന്നത്. എട്ടു മണിക്കൂര്‍ നാല്‍പതു മിനിറ്റ് കൊണ്ട് കൊച്ചിയില്‍ നിന്ന് ബെഗളൂരുവില്‍ ഓടിയെത്താനാണ് ഉദ്ദേശിക്കുന്നത്.

എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് 2.20നു പുറപ്പെടുന്ന ട്രെയിന്‍ രാത്രി പതിനൊന്നോടെ കെഎസ്ആര്‍ ബെംഗളൂരുവിലെത്തും. അവിടെ നിന്ന് രാവിലെ 510നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നേമുക്കാലിന് കൊച്ചിയില്‍ തിരിച്ചെത്തും. കേരളത്തില്‍ ഹാള്‍ട്ട സ്‌റ്റേഷനായ എറണാകുളത്തിനു പുറമെ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ മാത്രമായിരിക്കും സ്റ്റോപ്പ് ഉണ്ടായിരിക്കുക. തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടായിരിക്കും.

എല്ലാ വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും കൊച്ചി-ബെംഗളൂരു റൂട്ടില്‍ കടുത്ത യാത്രാ തിരക്കാണ് അനുഭവിക്കുന്നത്. ആവശ്യമായത്ര തീവണ്ടികളില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെ ആശ്രയിക്കുക മാത്രമാണ് പരിഹാരം. പുതിയ തീവണ്ടികള്‍ ആരംഭിക്കണമെന്ന മുറവിളിക്ക് ഏറെ പഴക്കമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *