രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രത്യേക ബ്ലോക്ക്, നിയമസഭാ സമ്മേളനം നാളെ തുടങ്ങും

തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ കോണ്‍ഗ്രസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍െ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്പീക്കര്‍ പ്രത്യേക ബ്ലോക്കായി അംഗീകരിച്ചു. പ്രതിപക്ഷ നിരയ്ക്കു പിന്നില്‍ പ്രത്യേ സീറ്റായിരിക്കും ഈ സമ്മേളനത്തില്‍ രാഹുലിനു നല്‍കുക. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ കത്തു ലഭിച്ചതായി സ്പീക്കറുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കുമ്പോഴും ഇതേ കാര്യം തന്നെ സ്പീക്കര്‍ വെളിപ്പെടുത്തി.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവര്‍ത്തിച്ചു പറഞ്ഞു. യുവതികളുടെ ആരോപണത്തിന്റെ ഭാഗമായാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ആ തീരുമാനത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സതീശന്‍.