ബെംഗളൂരു: ദക്ഷിണ ബെംഗളൂരു ജില്ലയിലെ ബിഡദിയില്‍ പ്രവര്‍ത്തിക്കുന്നതും കന്നഡ റിയാലിറ്റി ഷോ ബിഗ്‌ബോസിന് ആതിഥേയത്വം വഹിക്കുന്നതുമായ സ്റ്റുഡിയോ ഉടന്‍ അടച്ചു പൂട്ടാന്‍ സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. ഗുരുതരമായ പരിസര മലിനീകരണത്തിന്റെ പേരിലാണ് അടച്ചുപൂട്ടല്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വെല്‍സ് സ്റ്റുഡിയോസ് ആന്‍ഡ് എന്റര്‍ടെയ്‌നേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഈ സ്റ്റുഡിയോ നടത്തുന്നത്. നടന്‍ കിച്ച സുദീപ് അവതാരകനായ ബിഗ്‌ബോസ് കന്നഡ പതിപ്പ് ബിഡദിയില്‍ നിര്‍മിച്ച ഈ സ്റ്റുഡിയോ സെറ്റിലാണ് വര്‍ഷങ്ങളായി നടത്തിവരുന്നത്.
കന്നഡ ബിഗ്‌ബോസിന് സെറ്റിട്ടിരിക്കുന്ന സ്റ്റുഡിയോ ഉടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

