ബംഗളൂരു: നിര്‍മാണത്തിലെ സാങ്കേതിക വിദ്യയുടെ മികവു കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടതു ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സ്ഥാപിച്ചതുമായ കാന്താര ഒക്ടോബര്‍ 31ന് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. ഇതിന്റെ ഒടിടി അവകാശം വന്‍തുകയ്ക്ക് ആമസോണ്‍ പ്രൈം ഷൂട്ടിങ് തീരുന്നതിനു മുമ്പു തന്നെ സ്വന്തമാക്കിയിരുന്നു. പടം റിലീസ് ചെയ്ത് ഒരു മാസം പോലും തികയുന്നതിനു മുമ്പ് ഒടിടിയില്‍ എത്തുകയുമാണ്. ഒക്ടോബര്‍ രണ്ടിനായിരുന്നു കാന്താരയുടെ റിലീസ്.
ആഗോള തലത്തില്‍ 813 കോടി രൂപയാണ് കാന്താര ഇതുവരെ വാരിയെടുത്തത്. ഇതുവരെയുണ്ടായിരുന്ന ഇക്കൊല്ലത്തെ ബോക്‌സ് ഓഫീസ് റെക്കോഡ് ഛാവയുടെ പേരിലായിരുന്നു. അതുപോലും തിരുത്തുന്നതിന് കന്നഡ ചിത്രമായ കാന്താരയ്ക്കു കഴിഞ്ഞിരിക്കുന്നു. 807 കോടിയായിരുന്നു ഛാവയുടെ കളക്ഷന്‍. ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തില്‍ മലയാളി താരം ജയറാമും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും. കന്നഡയ്ക്കു പുറമെ തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലും ചിത്രം ഇറങ്ങിയിട്ടുണ്ട്. ഹിന്ദി വേര്‍ഷന്റെ അഭാവമാണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരുകാര്യം.

