താന്‍ അംബദ്കറൈറ്റ്, ആര്‍എസ്എസ് ക്ഷണം നിരസിച്ച് കമല്‍തായ് ഗവായ്

മുംബൈ: ആര്‍എസ്എസിന്റെ വിജയദശമി പരിപാടിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ മാതാവ് പങ്കെടുക്കില്ല. കമല്‍തായ് ഗവായ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് സൂചിപ്പിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന് ഇരുപത്തിനാലു മണിക്കൂറിനകം അവരുടെ ക്ഷണം നിരസിച്ച് കമല്‍തായ് കത്തു നല്‍കുകയായിരുന്നു. താനൊരു അംബദ്കറൈറ്റ് ആണെന്നും അതിനാല്‍ ആര്‍എസ്എസിന്റെ ആശയങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്നുമാണ് സ്വന്തം കൈപ്പടയില്‍ അവര്‍ എഴുതി നല്‍കിയ കത്തില്‍ പറയുന്നത്. താന്‍ പങ്കെടുക്കുമെന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഏതോ ഗൂഡാലോചനയുടെ ഭാഗമാണെന്നും അടിസ്ഥാനരഹിതമാണെന്നും അവര്‍ പറയുന്നു. ഇതിനു പിന്നില്‍ ആര്‍എസ്എസ് തന്നെയായിരിക്കാമെന്ന് അവര്‍ ആരോപിക്കുകയും ചെയ്യുന്നു.