സിഡ്നി: കൈരളി ഫെഡറേഷന് ഓഫ് സിഡ്നിയുടെ മെഗാ ഓണം ഷോ ‘ദേ മാവേലി പിന്നേം സിഡ്നിയില്‍’ ഓഗസ്റ്റ് 30 ശനിയാഴ്ച. പരിപാടിയുടെ നടത്തിപ്പിനായി അതിവിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. പ്ലംപ്റ്റനിലെ സെന്റ് സ്റ്റീഫന്‍സ് ഹാളാണ് മെഗാ ഷോയുടെ വേദിയായി മാറുന്നത്.
മൂന്നു ഭാഗങ്ങളായാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. സാംസ്കാരിക വിസ്മയം എന്ന ഒന്നാം ഭാഗത്തില്‍ മനോഹര കലാപ്രകടനങ്ങളും പാരമ്പര്യ കലാരൂപങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റേജ് പ്രദര്‍ശനങ്ങള്‍ എന്ന രണ്ടാം ഭാഗത്തില്‍ നൃത്തം, സംഗീതം, നാടകം എന്നിവ അരങ്ങിലെത്തും. ഊരൊട്ടുന്ന ഓണസദ്യ എന്ന മൂന്നാം ഭാഗത്തില്‍ നാടന്‍ രുചികളാല്‍ സമൃദ്ധമായ കേരളത്തിന്റെ തനിമ ചോരാത്ത ഓണ സദ്യയാണുള്ളത്.
അതിവേഗമാണ് ടിക്കറ്റുകള്‍ വിറ്റുതീരുന്നതെന്നും ഇതു സിഡ്നിയിലെ മലയാളി സമൂഹത്തിന്റെ ഓണത്തോടും നാടന്‍ ആഘോഷങ്ങളോടുമുള്ള അളവറ്റ താല്പര്യമാണ് കാണിക്കുന്നതെന്നും സംഘാടകര്‍ പറയുന്നു. വിഐപി ടിക്കറ്റുകള്ക്കാണത്രേ ഇത്തവണ ആവശ്യക്കാരധികവും. ഏറ്റവുമാദ്യം വിറ്റുതീരുന്നതും വിഐപി ടിക്കറ്റുകള്‍ തന്നെ. ജസ്റ്റ് ഈസി ബുക്ക് (justeasybook) വഴി ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
