ജോയല്‍ മോകിനും ഫിലിപ്പ് അഗിയോനും പീറ്റര്‍ ഹോവിറ്റിനും സാമ്പത്തിക നോബല്‍

2025ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് യുഎസിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ജോയല്‍ മോകിര്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സിലെ ഫിലിപ്പ് അഗിയോണ്‍, യുഎസിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ അര്‍ഹരായി. കണ്ടുപിടുത്തങ്ങളില്‍ അധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്‌കാരത്തിന് യോഗ്യരാക്കിയത്. നോബല്‍ സമ്മാന പട്ടികയില്‍ അവസാനം പ്രഖ്യാപിക്കുന്നതാണ് സാമ്പത്തികത്തിനുള്ളത്.