കൊച്ചി: കൊച്ചി സ്വദേശിയായ ജിന്റോ ജോസിനെ സെലിബ്രിറ്റിയാക്കിയത് ബിഗ് ബോസിലെ പ്രകടനമാണ്. ഇപ്പോഴിതാ എല്ലാ സല്‍പ്പേരും കളഞ്ഞുകൊണ്ട് മോഷണക്കേസില്‍ പോലീസ് അകത്താക്കിയിരിക്കുന്നു. ബോഡി ബില്‍ഡിങ് സെന്ററില്‍ കയറി മോഷണം നടത്തിയെന്ന കേസിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. വിലപ്പെട്ട രേഖകളും പതിനായിരം രൂപയും മോഷണം പോയെന്ന പരാതിയിലാണ് കേസ്.
ജിന്റോ ജിമ്മില്‍ കയറുന്നതിന്റെ സിസിടിവി ഫുട്ടേജുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ഡൂപ്ലിക്കേറ്റ് ഉപയോഗിച്ച് ജിന്റോ ജിം തുറക്കുന്നതിന്റെയും അകത്തു കയറുന്നതിന്റെയും വ്യക്തമായ ചിത്രങ്ങളാണിതിലുള്ളത്. ജിന്റോ ലീസിനു നല്‍കിയിരിക്കുന്ന കെട്ടിടത്തിലാണ് ജിം പ്രവര്‍ത്തിക്കുന്നത്. പാലാരിവട്ടം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ആദ്യം ബിഗ്ബോസിന്റെ പേരില്‍ പേരെടുത്തു, ഇപ്പോഴിതാ മോഷണക്കേസില്‍ അകത്തായി

