മെല്‍ബണില്‍ ഇന്ത്യന്‍ കൂട്ടായ്മകളുടെ പൊതുകേന്ദ്രത്തിന് ധനസഹായം

മെല്‍ബണ്‍: ഇന്ത്യന്‍ കൂട്ടായ്മകള്‍ക്കു കമ്യൂണിറ്റി സെന്ററുകള്‍ തുറക്കുന്നതിനു സാമ്പത്തിക സഹായവുമായി മെല്‍ബണ്‍ ഗവണ്‍മെന്റ്. 24 ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഓരോ കേന്ദ്രത്തിനും ലഭിക്കുക. പടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ മെല്‍ബണിലാണ് ഇത്തരം കേന്ദ്രങ്ങള്‍ക്കു ഗ്രാന്റ് ലഭിക്കുക. ഓരോ കേന്ദ്രവും ഏതു തരത്തിലുള്ള പ്രവര്‍ത്തനമാണ് നടത്തുകയെന്നു വ്യക്തമാക്കി ഇപ്പോള്‍ അപേക്ഷിക്കാമെന്ന് മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി ഇന്‍ഗ്രിഡ് സ്‌കോട്ട് വ്യക്തമാക്കി. അപേക്ഷകളില്‍ സൂചിപ്പിക്കുന്ന സമൂഹങ്ങളിലുള്ളവര്‍ക്ക് ഒത്തുകൂടാനും സ്വന്തം പൈതൃകവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടത്താനും ഇത്തരം കേന്ദ്രങ്ങളില്‍ സൗകര്യമുണ്ടായിരിക്കണം. 3.7 ലക്ഷം ഇന്ത്യന്‍ വംശജരാണ് നിലവില്‍ വിക്ടോറിയയില്‍ ഉള്ളതെന്നു കണക്കാക്കിയിരിക്കുന്നു. സ്വന്തം വംശവിഭാഗത്തിന്റെ പ്രത്യേകതകള്‍ വ്യക്തമാക്കിയുള്ള അപേക്ഷകളാണ് സമര്‍പ്പിക്കേണ്ടത്.