വാഷിങ്ടണ്‍: ഇന്ത്യയോ അമേരിക്കയോ അല്ല സ്വന്തം കുടുംബത്തിന്റെ ബിസിനസ് താല്പര്യങ്ങള് മാത്രമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു പ്രധാനമെന്ന്് മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്. ഇന്ത്യ-അമേരിക്ക ബന്ധത്തിലെ തകര്‍ച്ചയെ തന്ത്രപരമായ ദ്രോഹം എന്നാണ് സള്ളിവന് വിശേഷിപ്പിക്കുന്നത്. മെയ്ഡാസ് ടച്ച് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് സളളിവന് ട്രംപിന്റെ കച്ചവടക്കണ്ണിനെപ്പറ്റി പറഞ്ഞത്.
എത്രയോ കാലമായി ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അമേരിക്ക പരിശ്രമിക്കുന്നതാണ്. ഇന്ത്യയെന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. സാങ്കേതികവിദ്യയിലും നൈപുണ്യത്തിലും ജനാധിപത്യത്തിലും അമേരിക്കയ്ക്ക് ചേര്‍ന്നു പോകാന്‍ പറ്റുന്ന രാജ്യമാണ്. ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ അമേരിക്കയ്ക്ക് ഒപ്പം നിര്‍ത്താവുന്ന രാജ്യമാണ്. എന്നിട്ടും എല്ലാം ട്രംപ് നശിപ്പിച്ചത് സ്വന്തം ബിസിനസ് വളര്‍ത്താന്‍ പാക്കിസ്ഥാന് എല്ലാ സഹായവും വാഗ്ദാനം ചെയ്തതു കൊണ്ടു മാത്രമാണ്. സള്ളിവന് അഭിപ്രായപ്പെട്ടു.
ട്രംപിനെന്ത് ഇന്ത്യ, എന്ത് അമേരിക്ക. പാക്കിസ്ഥാനില്‍ സ്വന്തം കാര്യം സിന്ദാബാദെന്ന്
