ടെല്‍ അവീവ്: യുദ്ധത്തിനിടെ ഗാസയില്‍ നിന്ന് പിടികൂടിയ പലസ്തീന്‍ തടവുകാരനെ ഇസ്രയേല്‍ സൈനികര്‍ മര്‍ദിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് സൈന്യത്തിന്റെ മുഖ്യ അഭിഭാഷക രാജിവച്ചു. ഈ വീഡിയോ പുറത്തായതിനെ തുടര്‍ന്ന് ഇസ്രയേലിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 2021 മുതല്‍ സൈന്യത്തിന്റെ അഡ്വക്കറ്റ് ജനറലായി പ്രവര്‍ത്തിക്കുന്ന മേജര്‍ ജനറല്‍ യിഫാറ്റ് തോമര്‍ യെരുഷാല്‍മിയാണ് വീഡിയോ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വച്ചത്.
വീഡിയോ ചോര്‍ന്നതില്‍ അന്വേഷണം നടക്കുന്നതിനിടയിലാണിവരുടെ രാജി. വീഡിയോ പുറത്തു വിട്ടത് തന്റെ അനുമതിയോടെയാണെന്ന് ഇവര്‍ സമ്മതിച്ചിരുന്നു. വീഡിയോ ചോര്‍ച്ചയുടെ പേരില്‍ നേരത്തെ അഞ്ചു സൈനികര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു.
അതേസമയം, ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ മൃതദേഹങ്ങളില്‍ മൂന്നെണ്ണം ബന്ദികളുടേത് അല്ലെന്ന് ഇസ്രേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ്‌ക്രോസ് വഴി ലഭിച്ച മൃതദേഹങ്ങളുടെ ഫോറന്‍സിക് പരിശോധനയിലാണ് അവ ബന്ധപ്പെട്ടവരുടേതല്ലെന്ന് വ്യക്തമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

