റിയാദ്: മക്കയും മദീനയും സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയിലെ ഇസ്ലാം മതത്തിന്റെ പരമോന്നത ആത്മീയാചാര്യന്‍ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ് അന്തരിച്ചു. അദ്ദേഹത്തിന് 82 വയസായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. സൗദിയുടെ മൂന്നാമത്തെ ഗ്രാന്‍ഡ് മുഫ്തിയായിരുന്നു അദ്ദേഹം. രാജ്യം മന്ത്രിപദവിയാണ് ഗ്രാന്‍ഡ് മുഫ്തിക്കു നല്‍കുന്നത്. അതിനു പുറമെ ഉന്നത പണ്ഡിത സഭയുടെ ചെയര്‍മാന്‍, ഇസ്ലാമിക ഗവേഷണത്തിനും ഫത്വയ്ക്കും സമിതിയുടെ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ കൂടി അദ്ദേഹം സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സൗദിയിലെഎല്ലാ പള്ളികളിലും അദ്ദേഹത്തിനായി പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.
സൗദി അറേബ്യയിലെ ഇസ്ലാമിന്റെ പരമോന്നതാചാര്യന്‍ ഗ്രാന്‍ഡ് മുഫ്തി അന്തരിച്ചു

