കണ്ണൂര്‍: ഗോവിന്ദച്ചാമിയുടെ വാക്കുകള്‍ അക്ഷരം പ്രതി ശരിയെന്നു തെളിയിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു സ്മാര്‍ട്ട് ഫോണ്‍ കണ്ടെടുത്തു. ജയിലിലെ ഒന്നാം ബ്ലോക്കില്‍ പത്താം നമ്പര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന ഫോണാണ് ജയില്‍ അധികൃതര്‍ പിടിച്ചെടുത്തത്. ഇത് ആരുടെ ഫോണാണെന്നു വ്യക്തമാകണമെങ്കില്‍ അന്വേഷണം നടക്കണം.
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തോടെ അടുത്തിയിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു കൈവന്ന കുപ്രസിദ്ധിക്കു ഫോണ്‍ പിടുത്തം പുതിയ തൊങ്ങലായെന്നു പറയാം. ജയിലിനുള്ളില്‍ തടവുകാരുടെ ഭരണമാണു നടക്കുന്നതെന്നും ഫോണ്‍ ഉപയോഗം യഥേഷ്ടം നടക്കുന്നുവെന്നുമായിരുന്നു ഗോവിന്ദച്ചാമി ജയില്‍ ചാട്ടത്തെത്തുടര്‍ന്നു ചോദ്യം ചെയ്ത പോലീസിനോടു പറഞ്ഞിരുന്നത്. പണം നല്‍കിയാല്‍ മറ്റു തടവുകാര്‍ക്കും ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും പറഞ്ഞിരുന്നു. നേരത്തെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു ഫോണ്‍ പിടിച്ചെടുത്ത സംഭവമുണ്ടായിട്ടുള്ളതാണ്. ഇപ്പോഴത്തെ ഫോണ്‍ പിടുത്തത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു സ്മാര്‍ട്ട് ഫോണ്‍ പിടിച്ചു
