സിഡ്‌നി: ലോകത്ത് ഏറ്റവുമധികം സ്‌കിന്‍ കാന്‍സര്‍ രോഗികളുള്ള രാജ്യമായി ഓസ്‌ട്രേലിയ മാറുന്നതിനു പിന്നില്‍ രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സണ്‍സ്‌ക്രീനുകള്‍ക്കു പങ്കുണ്ടാകുമോ. ഉണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്നവരുടെ അനുമാനം. ലോകത്ത് ഓസ്‌ട്രേലിയയെക്കാള്‍ ചൂട് അനുഭവിക്കുന്ന രാജ്യങ്ങള്‍ ഏറെയുണ്ടെങ്കിലും സ്‌കിന്‍ കാന്‍സര്‍ അവിടങ്ങളിലൊന്നും ഇത്ര വ്യാപകവും സാധാരണവുമല്ലാത്തതാണ് ഇ സംശയം ബലപ്പെടുത്തുന്നത്. ലോകത്ത് ഏറ്റവുമധികം സണ്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുന്ന രാജ്യം ഓസ്‌ട്രേലിയയാണെന്ന യാഥാര്‍ഥ്യവുമായി സ്‌കിന്‍ കാന്‍സറിനെ ചേര്‍ത്തു ചിന്തിക്കുന്നവര്‍ മുന്നോട്ടു വയ്ക്കുന്നത് ചോയ്‌സ് ഓസ്‌ട്രേലിയ എന്ന സന്നദ്ധ സംഘടന നേരത്തെ നടത്തിയ ഗവേഷണങ്ങളാണ്.
വെദ്യശാസ്ത്ര മേഖലയില്‍ സ്വതന്ത്ര ഗവേഷണം നടത്തുന്ന സന്നദ്ധ സംഘടനയായ ചോയ്‌സ് ഓസ്‌ട്രേലിയയുടെ പഠനത്തില്‍ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇരുപത് സണ്‍സ്‌ക്രീനുകള്‍ പരിശോധിച്ചതില്‍ പതിനാറിനും അവ അവകാശപ്പെടുന്ന മെച്ചമില്ലെന്നാണ് കണ്ടെത്തിയത്. ഇതിന്റെ ഫലമാണ് ഓരോ മൂന്ന് ഓസ്‌ട്രേലിയക്കാരിലും രണ്ടു പേര്‍ക്ക് സ്‌കിന്‍ കാന്‍സര്‍ വരുന്നതെന്നായിരുന്നു ചോയ്‌സിന്റെ നിഗമനം. അള്‍ട്രാ വയലറ്റിന്റെ ലീന്‍ സ്‌ക്രീന്‍, മാറ്റിഫൈയിങ് സിങ്ക് സ്‌കിന്‍ സ്‌ക്രീന്‍ തുടങ്ങിയവയായിരുന്നു ഗുണമേന്മയില്‍ ഏറ്റവും പിന്നോക്കം നിന്നിരുന്നത്. ന്യൂട്രോജെന, ബനാന ബോട്ട്്, ബോണ്ടി സാന്‍സ് തുടങ്ങിയ ബ്രാന്‍ഡുകളൊന്നും അശേഷം മെച്ചമല്ലെന്നും ഇവരുടെ പഠനം തെളിയിക്കുകയുണ്ടായി. കഴിഞ്ഞ ജൂണിലായിരുന്നു ഗവേഷണ ഫലങ്ങള്‍ പുറത്തുവിട്ടത്. കമ്പനികളെല്ലാം ഈ കണ്ടെത്തലുകളെ അപ്പോള്‍ തന്നെ തള്ളിക്കളയുകയും എതിര്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ചോയ്‌സ് തങ്ങളുടെ കണ്ടെത്തലുകളില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ, റിപ്പോര്‍ട്ടിനെതിരേ ഏറ്റവും ചെറുത്തു നില്‍പ് നടത്തിയ കമ്പനികള്‍ ഉള്‍പ്പെടെയെല്ലാം വിവാദമായ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്റ്റോറുകളില്‍ നിന്നു പിന്‍വലിച്ചുകൊണ്ടേയിരിക്കുകയാണ്.
ഇങ്ങനെ സംഭവിക്കുന്നത് കമ്പനികളുടെ മനപ്പൂര്‍വമുള്ള ഉപേക്ഷ കൊണ്ടല്ലെന്നു തന്നെയാണ് ചോയ്‌സും പറയുന്നത്. അവര്‍ ഇതിനു കാണുന്ന കാരണമിതാണ്. ഓസ്‌ട്രേലിയയില്‍ വില്‍ക്കപ്പെടുന്ന സണ്‍സ്‌ക്രീനുകളെല്ലാം ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മിക്കുന്നതാണ്. ഒരേ ഉല്‍പ്പന്നം അവര്‍ യൂറോപ്പിലും വില്‍ക്കുന്നു, ഇവിടെയും വില്‍ക്കുന്നു. ഇവരൊക്കെ ഗുണമേന്മാ പരിശോധനകള്‍ നടത്തുന്നത് യൂറോപ്പിലായിരിക്കും. അവിടങ്ങളില്‍ സണ്‍സ്‌ക്രീന്‍ എന്നത് ഒരു സൗന്ദര്യസംവര്‍ധക വസ്തു മാത്രമാണ്. അതിനാല്‍ ടെസ്റ്റിന്റെ ഗുണമേന്മയും അതിനൊത്തിരിക്കും. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഇതൊരു വൈദ്യശാസ്ത്ര ഉല്‍പ്പന്നമാണ്. അതിനാല്‍ യൂറോപ്പില്‍ പറയുന്ന ശതമാനക്കണക്കുകള്‍ പോരാ ഓസ്‌ട്രേലിയയില്‍. ഇതുകൊണ്ടാണത്രേ ഇവര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം തന്നെ മാര്‍ക്കറ്റുകളില്‍ നിന്നു തിരിച്ചു വിളിക്കേണ്ടതായി വന്നത്.
സണ്‍സ്‌ക്രീന്‍ പുരട്ടിയിട്ടും സ്‌കിന്‍ കാന്‍സറോ, വില്ലന്‍ സണ്‍സ്‌ക്രീന്‍ തന്നെയോ
