ഒന്നാം ക്ലാസ് വിദ്യാര്‍ഥിയും മലയാളിയുമായ ബാലിക മസ്തിഷ്‌ക രോഗത്താല്‍ മരിച്ചു

അഡലൈഡ്: അഡലൈഡ് താമസമാക്കിയ അങ്കമാലി സ്വദേശി ജോബി കുന്നപ്പള്ളിയുടെയും ലിന്റ മറിയയുടെയും മകള്‍ എലൈന്‍ മരിയ തലച്ചോറില്‍ രോഗബാധയെത്തുടര്‍ന്ന് നിര്യാതയായി. ആറു വയസ് പ്രായമായിരുന്നു. രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നാലു മാസമായി ചികിത്സയിലായിരുന്നു. അഡലൈഡ് സ്‌കൂള്‍ വിദ്യാര്‍ഥി ജുവാന്‍ ജോബി സഹോദരനാണ്. ഇതേ സ്‌കൂളിലെ ഒന്നാം ക്ലാസിലായിരുന്നു എലൈന്‍ പഠിച്ചുകൊണ്ടിരുന്നത്.