ന്യൂഡല്‍ഹി: വിമാന യാത്രികര്‍ക്കു ടിക്കറ്റ് നിരക്കില്‍ ഗംഭീര ഇളവുകള്‍ നല്കി സേവനം ആരംഭിച്ചതിന്റെ പത്തൊമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ ഇന്‍ഡിഗോ വിമാന കമ്പനി. ഇന്ത്യയില്‍ മിതമായ നിരക്കില്‍ മോശമല്ലാത്ത സേവനം നല്‍കുന്നതിലൂടെ ആഭ്യന്തര ആകാശ യാത്രയുടെ മാര്‍ക്കറ്റ് ലീഡറാണ് ഇന്‍ഡിഗോ. ആഭ്യന്തര യാത്രകള്‍ക്കു പുറമെ ഏതാനും വിദേശ റൂട്ടുകളിലും ഇളവു ലഭിക്കും.
ഈ ഓഫറിന്റെ ഭാഗമായി 1219 രൂപ മുതല്‍ രാജ്യത്തിനകത്തു തന്നെയുള്ള വിമാനയാത്രകള്‍ നടത്താന്‍ അവസരം ലഭിക്കും. രാജ്യാന്തര യാത്രകള്‍ക്ക് 4319 രൂപ മുതലാണ് നിരക്കു നിശ്ചയിച്ചിരിക്കുന്നത്. പരിമിത കാലത്തേക്ക് മാത്രമാണ് ബുക്കിങ് അനുവദിച്ചിരിക്കുന്നതെങ്കിലും യാത്ര തീയതിക്കു ദീര്‍ഘകാല പ്രാബല്യമുണ്ട്. ഓഗസ്റ്റ് അഞ്ചിനു അര്‍ധരാത്രിക്കു ശേഷം 12.01 ന് ബുക്കിങ് ആരംഭിക്കും. ഓഗസ്റ്റ് ആറിന് രാത്രി 11.59 വരെ ബുക്കിങ് അനുവദിക്കും. ഇക്കൊല്ലം ഓഗസ്റ്റ് പത്തിനും അടുത്ത വര്‍ഷം മാര്‍ച്ച് 31നും മധ്യേയുള്ള യാത്രകള്‍ക്കായി ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. എന്നാല്‍ യാത്രയ്ക്കും ബുക്കിങ്ങിനുമിടയില് കുറഞ്ഞത് ഏഴു ദിവസത്തെ ഇടവേളയുണ്ടായിരിക്കണം. ഹാപ്പി ഇന്‍ഡിഗോ സെയില്‍ എന്നാണ് ഈ ഓഫറിനു പേരിട്ടിരിക്കുന്നത്.
ഓഫര്‍ പ്രകാരമുള്ള റൂട്ടുകളും യാത്രാ നിരക്കുകളും
കൊച്ചി-ചെന്നൈ: 1219 രൂപ മുതല്‍
അമൃത്സര്‍-ശ്രീനഗര്‍: 1219 രൂപ മുതല്‍
മുംബൈ-ഛത്രപതി സംഭാജി നഗര്‍: 1219 രൂപ മുതല്‍
കൊച്ചി-ഗോവ: 1219 രൂപ മുതല്‍
ഡല്‍ഹി-കാണ്‍പൂര്‍: 1219 രൂപ മുതല്‍
പൂനെ-സൂററ്റ്: 1219 രൂപ മുതല്‍
അഹമ്മദാബാദ്-ദിയു: 1219 രൂപ മുതല്‍
കൊച്ചി-കണ്ണൂര്‍: 1219 രൂപ മുതല്‍
ദിയു-സൂററ്റ്: 1219 രൂപ മുതല്‍
ദിയോഘര്‍-കൊല്‍ക്കത്ത: 1219 രൂപ മുതല്‍
ചണ്ഡീഗഡ്-ധര്‍മശാല: 1219 രൂപ മുതല്‍
കടപ്പ-ചെന്നൈ: 1219 രൂപ മുതല്‍
ചെന്നൈ-കടപ്പ: 1219 രൂപ മുതല്‍
ഹൈദരാബാദ്-സേലം: 1219 രൂപ മുതല്‍
കടപ്പ-വിജയവാഡ: 1219 രൂപ മുതല്‍
ഡല്‍ഹി-കാഠ്മണ്ഡു: 4319 രൂപ മുതല്‍
ഡല്‍ഹി-ധാക്ക: 4319 രൂപ മുതല്‍

