ഇന്‍ഡിഗോയുടെ വന്‍ചതി, കണ്ണൂരില്‍ നിന്നു മസ്‌കറ്റിലേക്ക് നാളെക്കൂടിയേ വിമാനമുള്ളൂ

മസ്‌കറ്റ്: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തി വയ്ക്കുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നു കണക്കാക്കിയാണ് 23ാം തീയതിക്കു ശേഷം സര്‍വീസ് നിര്‍ത്തുന്നതെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. ഇന്‍ഡിഗോ പറക്കല്‍ നിര്‍ത്തുന്നതോടെ മസ്‌കറ്റ്-കണ്ണൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യ മാത്രമായിരിക്കും ഇനിയുണ്ടാകുക. ഇന്‍ഡിഗോ സര്‍വീസ് നിര്‍ത്തുന്നതു മറ്റൊരു പ്രശ്‌നത്തിനും വഴിവയ്ക്കുമെന്നു കരുതുന്നു. യാത്രക്കാരുടെ എണ്ണം കുറയുകയും വിമാനത്തിന്റെയും സര്‍വീസുകളുടെയും എണ്ണം കൂടാതിരിക്കുകയും ചെയ്താല്‍ ടിക്കറ്റ് നിരക്ക് ആനുപാതികമായി വര്‍ധിക്കാനിടയുണ്ട്. ഇതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ യാത്രക്കാരായിരിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.