ദുബായ്: ഒരു ദിവസം മുഴുവന്‍ ദുബായില്‍ ജീവിക്കണമെങ്കില്‍ എത്ര രൂപ വേണ്ടിവരും. അതിനൊക്കെ ധാരാളം പണം വേണ്ടിവരില്ലേ എന്നു ചോദിക്കുന്നവരും ചിന്തിക്കുന്നവരുമാണ് അധികവും. അക്കൂട്ടര്‍ക്കിടയില്‍ കാഷ് ചൗധരിയെന്ന ഇന്ത്യന്‍ വ്‌ളോഗര്‍ വ്യത്യസ്തനാകുകയാണ്. ഇതു സംബന്ധിച്ചുള്ള ചൗധരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഇപ്പോള്‍. ദുബായില്‍ ഒരു ദിവസം മുഴുവന്‍ വെറും 42 ദിര്‍ഹം അഥവാ ആയിരം രൂപ കൊണ്ട് ജീവിക്കുന്നതിന്റെ കാര്യമാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്.
ഒരു ബോട്ട് സ്‌റ്റേഷനില്‍ നിന്നാണ് ചൗധരി തന്റെ ദുബായ് ദിവസം ആരംഭിക്കുന്നത്. പൊതുഗതാഗതം മാത്രമാണ് ഇയാള്‍ ഉടനീളം ഉപയോഗിക്കുന്നത്. ആദ്യ യാത്രയ്ക്ക് ചെലവാകുന്നത് ഒരു ദിര്‍ഹം. ഇങ്ങനെ യാത്ര ചെയ്താലും ദുബായിയുടെ ഭംഗി ആസ്വദിക്കാന്‍ സാധിക്കുമെന്ന് ഇയാള്‍ പറയുന്നു. രാവിലത്തെ ഭക്ഷണത്തിന് പതിനൊന്നു ദിര്‍ഹം ചെലവാകുന്നു. ദേശി ദേര എന്ന ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്നാണ് പൊറോട്ടയും ഫ്രഷ് മില്‍ക്കുമാണ് കഴിക്കുന്നത്. പിന്നീട് ഒന്നര ദിര്‍ഹം മുടക്കി ഒരു കുപ്പി വെള്ളവും വാങ്ങുന്നു. ചെറിയ തുകയ്ക്കു ഭക്ഷണം കിട്ടുന്ന കടകളില്‍ നിന്നുമാത്രമാണ് ഭക്ഷണം കഴിക്കുന്നതെല്ലാം. ബുര്‍ജ് ഖലീഫ കാണാന്‍ കയറുന്നതിന് എട്ടു ദിര്‍ഹം ചെലവായതാണ് മറ്റൊരു വലിയ ചെലവ്. എന്തായാലും വൈകുന്നേരമായപ്പോള്‍ ആയിരം രൂപയ്ക്കുള്ളില്‍തന്നെ ചിലവു നിര്‍ത്താന്‍ ഇയാള്‍ക്കായിരിക്കുന്നു. ആയിരക്കണക്കിനാള്‍ക്കാരാണ് ഇയാളുടെ വീഡിയോ കാണാന്‍ സോഷ്യല്‍ മീഡിയയിലെത്തുന്നത്. വിഷയത്തിന്റെ പുതുമ പോലെ തന്നെ ആകര്‍ഷകമാണ് ഇയാള്‍ വിഷയം അവതരിപ്പിക്കുന്ന രീതിയും.
ദുബായില്‍ ഒരുദിനം ജീവിക്കാനും കാഴ്ചകണ്ട് കറങ്ങാനും ചെലവെത്ര, ആയിരം രൂപയോ

