മുംബൈ: വെസ്റ്റ് ഇന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ മലയാളിയായ ദേവദത്ത് പടിക്കലും ഇടംപിടിച്ചു. അതേസമയം മറ്റൊരു മലയാളി താരമായ കരുണ്‍ നായര്‍ ടീമില്‍ നിന്നു പുറത്താകുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ടീമില്‍ ഉള്‍പ്പെട്ടിരുന്ന അഭിമന്യു ഈശ്വരനെയും ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പകരം തമിഴ്‌നാടിന്റെ എന്‍ ജഗദീശ്വരന്‍ വിക്കറ്റ് കീപ്പറായി ടീമിലെത്തി. ഇത്രയുമാണ് ടീമിലെ പ്രധാന മാറ്റങ്ങള്‍. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍.
വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ടു ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ഇതിനു പിന്നാലെ ദക്ഷിണാഫ്രിക്കയും ഇന്ത്യന്‍ പര്യടനം നടത്തുന്നുണ്ട്. ഈ പരമ്പരയാകുമ്പോഴേക്ക് പരിക്ക് ഭേദമായി റിഷഭ് പന്ത് മടങ്ങിയെത്തുമെന്നാണ് വിശ്വസിക്കുന്നത്.
വെസ്റ്റ് ഇന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍-ക്യാപ്റ്റന്‍, രവീന്ദ്ര ജഡേജ-വൈസ് ക്യാപ്റ്റന്‍, യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവദത്ത് പടിക്കല്‍, ധ്രുവ് ജൂറല്‍-വിക്കറ്റ് കീപ്പര്‍, എന്‍ ജഗദീശ്വരന്‍-വിക്കറ്റ് കീപ്പര്‍, നീതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കൂല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം, ദേവദത്ത് ഇന്‍, കരുണും അഭിമന്യുവും ഔട്ട്

