യാത്രാതീയതി മാറ്റിയാല്‍ ബുക്കിങ്ങും അതിനൊത്തു മാറ്റാന്‍ അവസരവുമായി റെയില്‍വേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്രാതീയതിയില്‍ മാറ്റം വന്നാല്‍ ബുക്കിങ് സീറ്റ് ലഭ്യതയ്ക്കനുസരിച്ച് പുതിയ തീയതിയിലേക്ക് മാറ്റാന്‍ അവസരം നല്‍കുന്ന മാറ്റം നടപ്പില്‍ വരുന്നു. അടുത്ത വര്‍ഷം ആദ്യം മുതലായിരിക്കും പുതിയ രീതിയിലുള്ള ബുക്കിങ് സൗകര്യം ലഭ്യമാകുക. കാന്‍സലേഷന്‍ ചാര്‍ജ് ഇനത്തില്‍ പണവും തീയതി മാറ്റം മൂലം യാത്രാസൗകര്യവും നഷ്ടമാകുന്നതു തടയാന്‍ പുതിയ രീതിയില്‍ സാധിക്കും. പണം നഷ്ടപ്പെടാതെ യാത്രാതീയതിയില്‍ മാറ്റം വരുത്താന്‍ ഇതിലൂടെ യാത്രക്കാര്‍ക്കു സാധിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.