ചെന്നൈ: ഇന്ത്യന്‍ ദേശീയ ടീമിനായി പതിനാലു വര്‍ഷം കളിച്ച ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ ഇനി ഓസ്‌ട്രേലിയന്‍ ട്വന്റി-20 ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ (ബിബിഎല്‍) കളിക്കും. ന്യൂസൗത്ത് വെയില്‍സ് സംസ്ഥാനത്തെ സിഡ്‌നി തണ്ടര്‍ എന്ന ടീമുമായി അശ്വിന്‍ കരാര്‍ ഒപ്പിട്ടു. 2025-26 സീസണില്‍ തങ്ങളുടെ ടീമിനായി അശ്വിന്‍ കളിക്കുമെന്ന് സിഡ്‌നി തണ്ടറും അറിയിച്ചു. 2015-16 സീസണിലെ ബിഗ് ബാഷ് ലീഗ് ചാമ്പ്യന്‍മാരാണ് സിഡ്‌നി തണ്ടര്‍. ഓസ്‌ട്രേലിയന്‍ മുന്‍ താരം ഡേവിഡ് വാര്‍ണര്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍.
2015-26 സീസണ്‍ ബിബിഎല്‍ ഡിസംബര്‍ പതിനാലിനാണ് ആരംഭിക്കുന്നത്. സിഡ്‌നി തണ്ടറിന്റെ ആദ്യ മത്സരം ഡിസംബര്‍ പതിനേഴിന് നിലവിലെ ചാമ്പ്യന്‍മാരായ ഹോബാര്‍ട്ട് ബാരിക്കേഴ്‌സുമായാണ്. സിഡ്‌നി തണ്ടറിനെയായിരുന്നു കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഹോബാര്‍ട്ട് ബാരിക്കേഴ്‌സ് തോല്‍പിക്കുന്നത്. ഇന്ത്യയ്ക്കായി രാജ്യാന്തര മത്സരം കളിച്ചൊരു താരം ഇതാദ്യമായാണ് ഒരു ബിബിഎല്‍ ടീമുമായി കരാര്‍ ഒപ്പിടുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു പൂര്‍ണമായും അശ്വിന്‍ പിന്‍മാറുന്നത്. കഴിഞ്ഞ മാസം ഐപിഎലില്‍ നിന്നും അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഇനി സിഡ്‌നി തണ്ടറിനൊപ്പം ബിഗ്ബാഷ് ലീഗില്‍

