പന്ത്രണ്ടുകാരിയെ വിളിച്ചിറക്കി പീഡിപ്പിച്ച് വഴിയില്‍ തള്ളിയ ഇന്ത്യക്കാരനെ നാടുകടത്തും

ഹോബാര്‍ട്ട്: പന്ത്രണ്ടു വയസ് പ്രായമുള്ള ബാലികയെ ലൈംഗികമായി പലരീതിയില്‍ ഉപദ്രവിച്ചതിന് അറസ്റ്റിലായ ഇന്ത്യന്‍ പൗരനെ ശിക്ഷയിലെ പരോളില്ലാത്ത കാലം പൂര്‍ത്തിയാക്കിയാലുടന്‍ ഇന്ത്യയിലേക്കു തന്നെ തിരികെ കയറ്റിവിടാന്‍ കോടതി ഉത്തരവ്. മുപ്പത്തിരണ്ടു വയസുള്ള പ്രതിക്ക് പത്തുമാസത്തെ തടവാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. ഇതില്‍ ആറുമാസത്തിനാണ് പരോളില്ലാത്തത്. ടാസ്മാനിയയില്‍ സ്റ്റുഡന്റ് വീസയിലെത്തിയ പ്രതി പിന്നീട് യൂബര്‍, ട്രക്ക് ഡ്രൈവറായി ജീവിക്കുകയായിരുന്നു. ഇതിനിടെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി സ്വന്തം താമസസ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സ്വന്തം വാഹനത്തില്‍ കയറ്റി ന്യൂടൗണില്‍ ഉപേക്ഷിച്ച ശേഷം രക്ഷപെടുകയും ചെയ്തു. അവിടെ നിന്നു പോലീസ് കണ്ടെത്തിയപ്പോഴാണ് പെണ്‍കുട്ടി സ്വന്തം ദുരനുഭവം പറയുന്നത്. പിന്നീട് ഇയാളുടെ താമസസ്ഥലത്തെത്തിയ പോലീസ് പിടികൂടുകയായിരുന്നു.