സിഡ്നി: ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രണ്ടു ദിവസത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയെത്തും. 2014നു ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി ഓസ്ട്രേലിയ സന്ദര്‍ശിക്കാനെത്തുന്നത്. കഴിഞ്ഞ ജൂണില്‍ ഓസ്ട്രേലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാര്‍ഡ് മാള്‍സിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രത്യേകം ക്ഷണിച്ചതനുസരിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സമഗ്ര പങ്കാളിത്തത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിനാണ് രാജ്നാഥിന്റെ സന്ദര്‍ശനം.
രണ്ടു രാജ്യങ്ങള്‍ക്കുമിടയിലുള്ള തന്ത്രപരമായ വിവര കൈമാറ്റം, നാവികസേനാ സഹകരണം, സംയുക്ത സൈനിക നടപടികള്‍ എന്നിവയാണ് സമഗ്ര പങ്കാളിത്തത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. റിച്ചാര്‍ഡ് മാള്‍സുമായി സൈനിക സഹകരണ ചര്‍ച്ചകള്‍, പ്രതിരോധ വ്യവസായ മേഖലയിലെ പ്രതിനിധികളുമായുള്ള വട്ടമേശ സമ്മേളനം എന്നിവയാണ് സന്ദര്‍ശന വേളയില്‍ രാജ്നാഥ് സിങ്ങിന്റെ ഔദ്യോഗിക പരിപാടികള്‍.
ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച ഓസ്ട്രേലിയയിലെത്തുന്നു

