ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കായി ഭാരം കുറഞ്ഞ മാര്‍ട്ട്‌ലെറ്റ് മിസൈല്‍ വാങ്ങാനുള്ള 4135 കോടി രൂപയുടെ കരാറില്‍ ഇന്ത്യയുടെയും ബ്രിട്ടന്റെയും പ്രതിനിധികള്‍ ഒപ്പിട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെയും സാന്നിധ്യത്തിലായിരുന്നു ഒപ്പിടല്‍. ബല്‍ഫാസ്റ്റ് ആസ്ഥാനമായ തേല്‍സ് എയര്‍ ഡിഫന്‍സ് ആണ് മാര്‍ട്ട്‌ലെറ്റ് മിസൈലിന്റെ നിര്‍മാതാക്കള്‍. പതിമൂന്നു കിലോഗ്രാം മാത്രമാണിതിനു ഭാരം. ആറു കിലോമീറ്റര്‍ സഞ്ചരിച്ചു ചെന്ന് ആക്രമണം നടത്താനുള്ള കഴിവുണ്ട്. യുദ്ധ വിമാനത്തില്‍ ഘടിപ്പിച്ച് ആകാശത്തു നിന്ന് കരയിലേക്കും കരയില്‍ നിന്ന് ആകാശത്തിലേക്കും തൊടുത്തുവിടാന്‍ സാധിക്കും. ഡ്രോണുകളെയും കവചിത വാഹനങ്ങളെയും അനായാസം തകര്‍ക്കാനുമാവും.
ഇംഗ്ലണ്ടില്‍ നിന്ന് വ്യോമസേന മാര്‍ട്ട്‌ലെറ്റ് മിസൈല്‍ വാങ്ങും, 4135 കോടിയുടെ കരാര്‍

