ഭോപ്പാല്‍: ഇന്ത്യയില്‍ വംശനാശം വന്നുപോകുന്ന ചീറ്റപ്പുലികളെ അവ ധാരാളമായി കാണപ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഏറ്റെടുത്തു വളര്‍ത്തുന്ന പ്രോജക്ട് ചീറ്റ വന്‍വിജയത്തിലേക്ക്. ഇതോടെ കൂടുതല്‍ പുലികളെ ഏറ്റെടുത്ത് കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് കേന്ദ്രം. കെനിയ, നമീബിയ, ബോട്‌സ്വാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരിക്കും ഇനി ചീറ്റപ്പുലികളെ കൊണ്ടുവരിക. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും നമീബിയയില്‍ നിന്നും കൊണ്ടുവന്നിട്ടുള്ള ചീറ്റകളാണ് ഇന്ത്യയിലുള്ളത്. ചീറ്റക്കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് അറുപതു ശതമാനത്തിനു മുകളിലെത്തിക്കാന്‍ സാധിച്ചതാണ് ഈ പ്രോജക്ടിന്റെ വിജയമായി കണക്കാക്കുന്നത്. ഇവയുടെ അതിജീവനത്തിന്റെ ആഗോള ശരാശരി നിരക്ക് നാല്‍പതു ശതമാനം മാത്രമായിരിക്കുമ്പോഴാണിത്.
ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്ന് ഇനിയും പുലികളെത്തും ഇന്ത്യന്‍ കാട് വീടാക്കാന്‍

