മുംബൈ: ഓസ്ടേലിയയ്ക്കെതിരേയുള്ള ഏകദിന പരമ്പരയ്ക്കും ട്വന്റി 20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയ്ക്കു പകരം ശുഭ്മാന്‍ ഗില്ലിനെ പുതിയ ക്യാപ്റ്റനായി നിശ്ചയിച്ചു. ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി തുടരും. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഏകദിന ടീമില്‍ തിരിച്ചെത്തും. ഇരുവരുടെയും സ്ഥാനം ഇനി കളികളിലെ സ്ഥാനം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. യുവതാരം യശസ്വി ജയ്സ്വാളും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ഏകദിന പരമ്പര ടീം അംഗങ്ങളുടെ ലിസ്റ്റ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍) അക്സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിദ് റാണ, മുഹമ്മദ് സിറാജ്, ആര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍, യശസ്വി ജയ്സ്വാള്‍.
ട്വന്റി 20 ടീം അംഗങ്ങളുടെ ലിസ്റ്റ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബേ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ആര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസന്, റിങ്കു സിങ്, വാഷിങ്ടന്‍ സുന്ദര്‍.
ഓസ്ട്രേലിയ പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമുകളായി, ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും നയിക്കും

