ന്യൂഡല്‍ഹി: ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയില്‍ ചെറുകിട പൊതുമേഖലാ ബാങ്കുകളെ മൂന്നു വന്‍കിട ബാങ്ക് ഗ്രൂപ്പുകളിലായി ലയിപ്പിക്കാനുള്ള വന്‍പദ്ധതിക്ക് കേന്ദ്ര ഗവണ്മെന്റ് ഒരുക്കം തുടങ്ങുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പു തന്നെ ലയനം യാഥാര്ഥ്യമാകുന്നതുപോലെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. വന്‍കിട ബാങ്കിങ് ഗ്രൂപ്പുകളെ ആഗോള തലത്തില്‍ മത്സരക്ഷമതയുള്ള സാമ്പത്തിക ശക്തികളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂകോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയെ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലായിരിക്കും ലയിപ്പിക്കുക. ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഗ്രൂപ്പില്‍ ലയിപ്പിക്കും. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കാനറ ബാങ്ക് ഗ്രൂപ്പിലുമായിരിക്കും ലയിപ്പിക്കുക. ലയന ശേഷം പിഎന്‍ബി, എസ്ബിഐ, കാനറ ബാങ്കുകള്‍ ലോകത്തിലെ മികച്ച ഇരുപത് ബാങ്കുകളുടെ ഗണത്തിലേക്ക് ഉയരുമെന്നാണ് ധനകാര്യ മന്ത്രാലയം കണക്കുകൂട്ടുന്നത്.
ചെറു ബാങ്കുകളെ ലയിപ്പിച്ച് എസ്ബിഐ, പിഎന്‍ബി, കാനറ ബാങ്കുകളെ ശക്തമാക്കും

