പഹല്‍ഗാമും സിന്ദൂറും കഴിഞ്ഞിട്ടും ആകാശം തുറക്കാതെ ഇന്ത്യയും പാക്കിസ്ഥാനും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് അടച്ച ഇന്ത്യന്‍ വ്യോമപാതയില്‍ പാക്കിസ്ഥാന്‍ വിമാനങ്ങള്‍ പ്രവേശിക്കുന്നത് ഒക്ടോബര്‍ 24 വരെ നീട്ടി. അന്ന് അടച്ച വ്യോമപാത ഇതുവരെ തുറക്കാന്‍ പാക്കിസ്ഥാന്‍ തയാറാകിതിരിക്കുന്നതിനെ തുടര്‍ന്നാണ് ഇന്ത്യയും തീയതി നീട്ടിയിരിക്കുന്നത്. വ്യോമപാതയുടെ അടച്ചിടല്‍ പാക്കിസ്ഥാനെക്കാള്‍ ഇന്ത്യയ്ക്കാണ് നഷ്ടമായി തീരുന്നത്. കാരണം ഇന്ത്യയുടെ എണ്ണൂറിലധികം വിമാനങ്ങള്‍ ഈ പാത ഉപയോഗിക്കുമ്പോള്‍ പാക്കിസ്ഥാന്റെ ആറു ഷെഡ്യൂളുകള്‍ക്ക് മാത്രമാണ് ഇത് ആവശ്യമായി വരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം മലേഷ്യയിലേക്കു മാത്രമാണ് പാക്കിസ്ഥാന്‍ ഈ റൂട്ടിലൂടെ വിമാനം പറത്തുന്നത്.