സ്വാതന്ത്ര്യ സന്തോഷം മലകയറിയപ്പോള്‍ ആവേശം അതുക്കും മേലേ

അബുദാബി: സ്വാതന്ത്ര്യദിനത്തിന്റെ കൊടുമുടി കയറുന്നതിനു തുല്യമായ ആവേശം കാണണമെങ്കില്‍ അബുദാബിയിലേക്കു പോരൂ. സമുദ്രനിരപ്പില്‍ നിന്ന് 1200 അടി ഉയരത്തിലുള്ള മലമുകളിലാണിവിടെ ഇന്ത്യന്‍ പതാകയുയര്‍ത്തി എ ഫോര്‍ അഡ്വഞ്ചര്‍ എന്ന കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. യുഎഇയില്‍ ഖോര്‍ ഫക്കാനിലുള്ള റാഫിസ് ഡാം മലയുടെ മുകളിലേക്കാണ് ആവേശം ഇവരെ കൂട്ടിക്കൊണ്ടു പോയത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറിലധികം ദേശാഭിമാനികള്‍ മലകയറത്തിലും മലമുകളിലുള്ള സ്വാതന്ത്ര്യദിനാഘോഷത്തിലും പങ്കു ചേര്‍ന്നു.
നേരം പുലരുന്നതിനു മുമ്പേ ഇവര്‍ മലകയറ്റം ആരംഭിച്ചിരുന്നു. മുകളിലെത്തിയതും അവിടെയുള്ള ഏറ്റവും ഉയര്‍ന്ന പോയിന്റില്‍ ആദ്യമേ പതാക സ്ഥാപിച്ചു. അതിനു ശേഷം കൂട്ടായി ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.