ഇല്ലുവാരയില്‍ മെഗാഷോയും പരമ്പരാഗത പരിപാടികളുമായി അതിവിപുല ഓണാഘോഷം

ഇല്ലുവാര: ഇല്ലുവാര കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ഓണം ഗംഭീരമായി ആഘോഷിച്ചു. ഐകെഎസ് പൊന്നോണം 2025 എന്ന പേരില്‍ നടത്തിയ ഓണാഘോഷം പാരമ്പര്യവും ആനന്ദവും ആഘോഷവും ഒത്തു ചേരുന്നതായി. രുചി സമൃദ്ധമായ സദ്യയ്ക്കു പുറമെ പാട്ടും നൃത്തവും ഹാസ്യപരിപാടികളും ആഘോഷത്തെ അവിസ്മരണീയമാക്കി. പരിപാടികളെ മൊത്തത്തില്‍ വിജയിപ്പിച്ച എല്ലാവര്‍ക്കും ഇല്ലുവാര കേരള സമാജം ഭാരവാഹികള്‍ നന്ദിയറിയിച്ചു.