ഏറ്റവും ശാന്തിയുള്ള രാജ്യം ഐസ്‌ലാന്‍ഡ്, ആനന്ദമുള്ള മൂന്നാമത് രാജ്യവും ഇതുതന്നെ

ലോകത്തിലെ ഏറ്റവും ശാന്തി നിലനില്‍ക്കുന്ന രാജ്യമായി ഐസ്‌ലാന്‍ഡ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സാണ് എന്ന ഈ പട്ടികയുടെ ഈ തിരഞ്ഞെടുപ്പ് നടത്തുന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസ് ആണ്. ലോകത്തിലെ 163 സ്വതന്ത്ര രാജ്യങ്ങളിലെയും ജീവിത സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് ഏറ്റവും ശാസ്ത്രീയമായി തയാറാക്കുന്ന പട്ടികയാണിത്. സമൂഹത്തിലെ ശാന്തി, സുരക്ഷിതത്വം, രാജ്യത്തിനകത്തും പുറത്തും സംഘര്‍ഷ സാധ്യതകളുടെ അസാന്നിധ്യം, ഏറ്റവും കുറഞ്ഞ സൈനിക ഇടപെടല്‍ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ ശാന്തി അളക്കുന്നത്. ഏറ്റവും ശാന്തിയുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഐസ്ലാന്‍ഡ് തന്നെയാണ് വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് അനുസരിച്ച് കോലത്തിലെ മൂന്നാമത്തെ മികച്ച് ആനന്ദം നിറഞ്ഞ രാജ്യവും.
ശാന്തിയുടെ പട്ടികയില്‍ മുന്നില്‍ വരുന്ന മറ്റു നാല് രാജ്യങ്ങള്‍ അയര്‍ലാന്‍ഡ്, ന്യൂസീലാന്‍ഡ്, ഓസ്ട്രിയ, സിറ്റ്‌സര്‍ലാന്‍ഡ് എന്നിവയാണ്. 2008 മുതലാണ് ലോക ശാന്തിരാജ്യ പട്ടിക തയാറാക്കാന്‍ ആരംഭിച്ചത്. വിവിധ രാജ്യങ്ങളിലെ ശാന്തി നിലവാരത്തില്‍ അന്നു മുതല്‍ ഇന്നുവരെയുള്ള കാലം കൊണ്ട് 5.4 ശതമാനത്തിന്റെ കുറവ് സംഭവിച്ചതായി ഇതിന്റെ സംഘാടകര്‍ കണക്കാക്കുന്നു. ഏറ്റവും ശാന്തിയുള്ള രാജ്യവും ഏറ്റവു കുറവ് ശാന്തിയുള്ള രാജ്യവും തമ്മിലുള്ള അന്തരവും വര്‍ധിച്ചിട്ടുണ്ട്-11.7 ശതമാനം. ഈ പട്ടികയില്‍ ഇന്ത്യ 115ാം സ്ഥാനത്താണുള്ളത്.