നിങ്ങളുടെ കൈവശമെത്തുന്ന ഐ-94 രേഖയില്‍ എന്തൊക്കെയാണുള്ളതെന്നു നോക്കാം. ആദ്യമായി ഇതില്‍ നിങ്ങളുടെ അഡ്മിഷന്‍ നമ്പര്‍ ഉണ്ടായിരിക്കും. ഇത് പതിനൊന്ന് അക്കങ്ങളുള്ളൊരു സംഖ്യയാണ്. വാഹനത്തിന് രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കിലും തൊഴില്‍ ലഭിക്കണമെങ്കിലുമൊക്കെ ഈ നമ്പര്‍ കാണിക്കേണ്ടതായി വരും. എന്നു കരുതി ഈ നമ്പര്‍ കാണാതെ പഠിച്ചു വയ്ക്കുകയുമൊന്നും വേണ്ട. വിദ്യാര്‍ഥികളും ഗവേഷണ സ്‌കോളര്‍മാരുമൊക്കെ ഓരോ തവണ അമേരിക്കയില്‍ വന്നിറങ്ങുമ്പോഴും ഈ നമ്പരില്‍ മാറ്റം വരുമെന്നും മറക്കേണ്ട. രണ്ടാമതായി ഇതിലുള്ളത് ഏതു ക്ലാസിലാണ് നിങ്ങളെ അമേരിക്കയിലേക്കു പ്രവേശിപ്പിച്ചിരിക്കുന്നതെന്ന കാര്യമാണ്. ടൂറിസ്റ്റുകള്‍ ബി2 ക്ലാസിലാണ് വരുന്നത്. വിദ്യാര്‍ഥികള്‍ എഫ്1 അല്ലെങ്കില്‍ എം1 ക്ലാസിലായിരിക്കും ഉള്‍പ്പെടുക.
അടുത്തതായി ഈ രേഖ വ്യക്തമാക്കുന്നത് നിങ്ങളുടെ പ്രവേശനത്തിന്റെ കാലയളവാണ്. അതായത് എത്ര കാലത്തേക്ക് അമേരിക്കയില്‍ കഴിയാനാണ് നിങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന കാര്യം. ഇതു തന്നെയാണ് ഈ രേഖയിലെ ഏറ്റവും പ്രധാനപ്പെട്ട വിവരവും. ഈ തീയതിയിലോ അതിനു മു്‌മ്പോ നിങ്ങള്‍ അമേരിക്ക വിട്ടു പോയിരിക്കണം. ഒട്ടു മിക്ക നോണ്‍ ഇമിഗ്രേഷന്‍ സന്ദര്‍ശകര്‍ക്കും രാജ്യം വിട്ടു പോകേണ്ട കൃത്യമായൊരു തീയതിയുണ്ടായിരിക്കും. ഡിഎസ് എന്ന പേരില്‍ പാസ്‌പോര്‍ട്ട് സ്റ്റാമ്പിലും ഈ തീയതി രേഖപ്പെടുത്തിയിരിക്കും. ഡിഎസ് എന്നാല്‍ ഡ്യൂറേഷന്‍ ഓഫ് സ്റ്റേറ്റസ് എന്നു പൂര്‍ണ രൂപം.
ഈ തീയതി കഴിഞ്ഞും അമേരിക്കയില്‍ തങ്ങുകയാണെങ്കില്‍ എന്തൊക്കെയായിരിക്കും പ്രത്യാഘാതങ്ങളൈന്ന് അടുത്ത ദിവസം പറയാം. (തുടരും)
ഐ-94 രേഖയില്‍ എന്തൊക്കെ
