ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്നു ബംഗളൂരുവിലേക്കു പോകുകയായിരുന്ന വോള്‍വോ ബസ് കത്തി ഇരുപതോളം പേര്‍ വെന്തു മരിച്ചു. ബസ് പൂര്‍ണമായി കത്തിയമരുകയും ചെയ്തു. ഇന്ത്യയിലെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് രാത്ര സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍ ബസുകളിലൊന്നാണ് പുലര്‍ച്ചെ മൂന്നരയോടെ കുര്‍ണൂലില്‍ അഗ്നിക്കിരയായത്. ഇരുപതിലധികം യാത്രക്കാര്‍ ബസിന്റെ എമര്‍ജന്‍സി വാതിലിലൂടെ രക്ഷപെട്ടു. ശേഷിക്കുന്ന എല്ലാവരും ബസിനൊപ്പം കത്തിയമരുകയും ചെയ്തു.
യാത്രക്കാര്‍ എല്ലാവരും തന്നെ ഗാഢനിദ്രയിലായിരുന്ന സമയത്താണ് തീപിടുത്തമുണ്ടാകുന്നത്. അമിതവേഗതയിലായിരുന്നു ബസിന്റെ സഞ്ചാരം. അതേപോലെ അമിത വേഗതിയിലെത്തിയൊരു ബൈക്ക് ബസിന്റെ ഇന്ധന ടാങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപ്പോഴുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിലെ അഗ്നിബാധയായിരിക്കാം ബസ് മുഴുവന്‍ പടര്‍ന്നതെന്ന അനുമാനത്തിലാണ് അധികൃതര്‍. രക്ഷ പെടാന്‍ വേറെ വഴിയില്ലാതെ വന്നതോടെ ബസിന്റെ ചില്ലുകള്‍ ഇിച്ചു പൊട്ടിച്ചവരാണ് രക്ഷപെട്ടത്. ശേഷിക്കുന്നവര്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു.

