ന്യൂഡല്‍ഹി: ആന്തമാന്‍ കടലില്‍ വന്‍തോതില്‍ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി. എക്സിലൂടെ കേന്ദ്ര മന്ത്രി ഹര്‍ദീപ്സിങ് പുരി എക്സിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ആന്തമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തു നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ശ്രീവിജയപുരത്താണ് ഏറെ വാണിജ്യസാധ്യതയുള്ള മീഥേന്‍ വാതകത്തിന്റെ വന്‍ശേഖരം കണ്ടെത്തിയിരിക്കുന്നത്. 295 മീറ്റര്‍ ജലനിരപ്പിലും 2650 മീറ്റര്‍ ആഴത്തിലുമുള്ള എണ്ണക്കിണറുകളിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. നിലവില്‍ കണക്കാക്കിയിരിക്കുന്നതനുസരിച്ച് ഇന്ധന മേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തതയോട് അടുപ്പിക്കാന്‍ സാധിക്കുന്നത്ര വലിയ ശേഖരമാണിത്.
ആന്തമാന്‍ കടലിനു സമീപം വന്‍ പ്രകൃതി വാതക ശേഖരം, ഏറെ വാണിജ്യസാധ്യത

