ആലപ്പുഴ: യാത്രക്കാരുമായി വേമ്പനാട്ടു കായലില്‍ സഞ്ചരിക്കുകയായിരുന്ന ഹൗസ്‌ബോട്ടിനു തീപിടിച്ചു. ചിത്തിര കായലിനു സമീപം വച്ചായിരുന്നു സംഭവമെന്നതിനാല്‍ എല്ലാവരെയും കരയിലിറക്കാനായി. ഇംഗ്ലണ്ടില്‍ നിന്നുള്ള പീറ്റ്, അലക്‌സാണ്ട്രിയ എന്നിവരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഹൗസ് ബോട്ടില്‍ വൈദ്യുതിയുടെ ഷോര്‍ട്ട സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമായതായി കരുതപ്പെടുന്നത്. ആദ്യം ബോട്ടില്‍ നിന്നു നല്ലതോതില്‍ പുകയുയരുകയായിരുന്നു. ഇതു കണ്ടയുടന്‍ തന്നെ യാത്രക്കാരെ കരയിലിറക്കാനായി. ബോട്ട് മുഴുവന്‍ കത്തി നശിച്ചു. യാത്രക്കാര്‍ ഇറങ്ങിയതിനു ശേഷമാണ് തീ പടര്‍ന്നത്.
ബ്രിട്ടീഷുകാരുമായി പോയ ഹൗസ്‌ബോട്ടിനു കായലില്‍ തീപിടിച്ചു, ആളപായമില്ല
